പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് തുടങ്ങും

Spread the love

ന്യു‍ഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് തുടങ്ങും. 19 ബില്ലുകളാണ് ഈ സഭാ കാലയളവിൽ പാർലമെന്റിന്റെ പരിഗണനയ്ക്ക് വരുന്നത്. ടിഎംസി എംപി മഹുവ മൊയ്ത്രയ്ക്കെതിരായ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ഇന്ന് ലോക്സഭ പരിഗണിച്ചേക്കും.പാർലമെന്റിന്റെ സുഖമമായ നടത്തിപ്പിന് സർക്കാർ സർവ്വകക്ഷി യോഗം വിളിച്ചെങ്കിലും മഹുവ മൊയ്‌ത്രയ്‌ക്കെതിരായ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിൽ അടക്കം പ്രതിപക്ഷം പ്രതിഷേധിക്കും. ജാതിസെൻസ്, വിലക്കയറ്റം, ഇസ്രയേൽ – പാലസ്തീൻ വിഷയം എന്നീ വിഷയങ്ങളും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. എല്ലാ വിഷയങ്ങളിലും ചർച്ചയ്ക്ക് തയ്യാറാണെന്നാണ് സർക്കാർ നിലപാട്.നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം പാർലമെന്റിൽ പ്രതിഫലിക്കും. ബിജെപിക്ക് ശക്തിപകരുന്നതാണ് നിലവിലെ തിരഞ്ഞെടുപ്പ് ഫലം. ഈ മാസം 22 വരെയാണ് ശൈത്യകാല സമ്മേളനം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *