പ്രതിപക്ഷം ഏത് പാര്‍ട്ടിയായാലും അവർ ജനങ്ങളുടെ ശബ്ദമാണെന്ന് പ്രതിപക്ഷമെന്ന് സുരേഷ് ഗോപി
പാലക്കാട്: പ്രതിപക്ഷം ഏത് പാര്‍ട്ടിയായാലും അവർ ജനങ്ങളുടെ ശബ്ദമാണെന്ന് പ്രതിപക്ഷമെന്ന് സുരേഷ് ഗോപി. ജനങ്ങള്‍ക്ക് യൂത്ത് കോൺഗ്രസുകാർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയതും തല്ലുവാങ്ങിയതും. യൂത്ത് കോണ്‍ഗ്രസുകാര്‍ ആയത് കൊണ്ട് അവരെ മാറ്റി നിര്‍ത്തേണ്ടതില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.‘തെരഞ്ഞെടുക്കപ്പെട്ടവര്‍ എന്താണ് ചെയ്തത് എന്ന് വ്യക്തതയില്ലാത്ത അവസ്ഥയാണ്. അങ്ങനെയുള്ള രാജ്യമാണ് നമ്മുടേത്. സംസ്ഥാനത്തിന്റെ കാര്യം പിന്നെ പറയുകയേ വേണ്ട. വെറും വാചകവും തള്ളും.നല്ല തമാശകളാണ് നടക്കുന്നത്. വാഹനത്തെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. പക്ഷേ അവര്‍ക്കുള്ള സൂചനകളാണ് ഇത്. ഈ ചെലവാക്കുന്ന പണമെടുത്ത് പെന്‍ഷന്‍ കൊടുത്താല്‍ മതിയായിരുന്നു.അവരുടെ പ്രാര്‍ഥനയെങ്കിലും ഉണ്ടായേനെ.’- സുരേഷ് ഗോപി കുറ്റപ്പെടുത്തി.