ഐടിഐ കളിൽ എ.ബി.വി.പി ഇന്ന് വിദ്യാഭ്യാസ ബന്ദ് നടത്തും

Spread the love

കേരളത്തിലെ ഐടിഐ കളിൽ സർക്കാർ നടത്തുന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി. ഡയറ്കടർ ജനറൽ ഓഫ് ട്രെയിനിങ് (ഡിജിടി) കഴിഞ്ഞ വർഷം ജൂലൈയിൽ ഐടിഐ സിലബസ് പരിഷ്‌ക്കരിച്ച് 1200 മണിക്കൂറുകളായി നിജപ്പെടുത്തിയിരുന്നു. ഇത് വകവെക്കാതെയാണ് സർക്കാർ കേരളത്തിലെ ഐടിഐ കളിൽ 1800 മണിക്കൂറുകൾ വേണമെന്ന് വാശി പിടിക്കുന്നത്. എൻജിനിയറിങ്, ഡിപ്ലോമ, കോളേജുകളിലെല്ലം 5 ദിവസമാണ് ക്ലാസെന്നിരിക്കെ ഐടിഐ കളിൽ മാത്രം 6 ദിവസം ക്ലാസുകൾ തുടർന്ന് പോകുന്നത് മനുഷ്യാവകാശ ലംഘനമാണ്. വിദ്യാർത്ഥികൾക്ക് വിദൂരവിദ്യാഭ്യാസത്തിനും അവധി ദിനങ്ങളിലെ ജോലി സാധ്യതകൾക്കുമാണ് സർക്കാരിന്റെ മുടന്തൻ നയം വിലങ്ങുതടിയാവുന്നത്. ഡിജിടി യുടെ നിർദ്ദേശപ്രകാരം ഐടിഐ കളിൽ ഭാഷ പഠനവും, ലൈബ്രററി, കായിക വിദ്യാഭ്യസം എന്നിവയ്ക്കും സമയം നൽകണമെന്നിരിക്കെ കേരളത്തിലെ ഐടിഐ കളിൽ ഈ നിർദ്ദേശങ്ങളൊക്കെ കാറ്റിൽ പറത്തുകയാണ്. ഡിജിടിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള കോഴിക്കോട്‌ എൻഎസ്ടിഐ യിലും തിരുവനന്തപുരം ആർവിടിഐ യിലും അഞ്ചു ദിവസമാണ് ക്ലാസുകൾ. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഐടിഐ കളിൽ 6 ദിവസവും. ഐടിഐ വിദ്യാർത്ഥികള്‍ക്ക് അർഹമായ നീതി നിഷേധിക്കുന്നതിനെതിരെ നവംബർ 17 വെള്ളിയാഴ്ച്ച ഐടിഐ കളിൽ എബിവിപി വിദ്യാഭ്യാസ ബന്ദ് നടത്തും. സംസ്ഥാന സർക്കാർ വിഷയം പരിഹരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ സംസ്ഥാനവ്യപകമായി പ്രതിഷേധം ശക്തിപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *