ഗാസയിൽ ഓരോ പത്ത് മിനിറ്റിലും ഇസ്രായേൽ ആക്രമണത്തിൽ ഓരോ കുട്ടി വീതം കൊല്ലപ്പെടുന്നതായി ലോകാരോഗ്യ സംഘടന

Spread the love

ഗാസയിൽ ഓരോ പത്ത് മിനിറ്റിലും ഇസ്രായേൽ ആക്രമണത്തിൽ ഓരോ കുട്ടി വീതം കൊല്ലപ്പെടുന്നതായി ലോകാരോഗ്യ സംഘടന. ഗാസ ഭൂമിയിലെ നരകമായി മാറിയെന്ന് യു എൻ മാനുഷിക വിഭാഗ കാര്യാലയവും പ്രതികരിച്ചു. അതേസമയം കുട്ടികൾക്ക് നേരെയുള്ള അതിക്രമം അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. വടക്കൻ ഗാസയിലെ അൽ ഷിഫ ആശുപത്രിയുടെ നേരെ ഇസ്രായേൽ സൈന്യം വീണ്ടും ആക്രമണം നടത്തി. കുട്ടികളുടെ ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായി. തെക്കൻ ഗാസയിലേക്ക് പലായനം ചെയ്യുകയായിരുന്ന നിരവധി പലസ്തീനികളും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ദിവസവും ശരാശരി 134 കുട്ടികളാണ് ഗാസയിൽ മരിച്ചുവീഴുന്നത്. ഇതിനോടകം പതിനായിരത്തിലധികം കടന്ന മരണസംഖ്യയിൽ നാൽപത് ശതമാനത്തിലേറെയും കുട്ടികളാണ്.

Leave a Reply

Your email address will not be published. Required fields are marked *