ആർഎസ്.എസ് പ്രവർത്തകർ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെ വെട്ടി പരിക്കേൽപ്പിച്ചു
ബാലരാമപുരം : ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെ ആർ.എസ് എസ് പ്രവർത്തകർ വെട്ടി പരിക്കേൽപ്പിച്ചു. നരുവാമൂട് യുണിറ്റ് സെക്രട്ടറിയായ അജീഷിനെയാണ് ആർ.എസ്.എസ് പ്രവർത്തകർ വെട്ടി പരിക്കേൽപ്പിച്ചത്. നരുവാമൂട് പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം. ഗുരുതരമായ പരിക്കേറ്റ അജീഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. സ്ഥലത്ത് സംഘർഷ അവസ്ഥ നിലനിൽക്കുകയാണെന്നാണ് വിവരം.