തലസ്ഥാനത്തെ സിപിഎം. പുതിയ ജില്ലാ സെക്രട്ടറി സിപിഎം സംസ്ഥാന സമിതി അംഗം വി.ജോയിയെ തെരഞ്ഞെടുത്തു
തിരുവനന്തപുരം : തലസ്ഥാനത്തെ സിപിഎം. പുതിയ ജില്ലാ സെക്രട്ടറി സിപിഎം സംസ്ഥാന സമിതി അംഗം വി.ജോയിയെ തെരഞ്ഞെടുത്തു . മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ആനാവൂർ നാഗപ്പൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതിനെ തുടർന്നാണ് പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത്. പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ ജില്ലാ കമ്മിറ്റി , സെക്രട്ടേറിയറ്റ് യോഗങ്ങൾ ഇന്ന് ചേർന്നിരുന്നു . ഏറെ നാളായി പല പേരുകളും ചർച്ച ചെയ്തെങ്കിലും ധാരണയിലെത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് ജോയി സംസ്ഥാന കമ്മിറ്റിയിലെത്തിയത്.പി.കെ വിജയന്റെയും ടി. ഇന്ദിരയുടെയും മകനായി 1965 ൽ പെരുങ്കുഴിയിലാണ് വി. ജോയിയുടെ ജനനം എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. വർഷങ്ങളായി കോൺഗ്രസ് ഭരിച്ചിരുന്ന അഴൂർ പഞ്ചായത്ത് പിടിച്ചെടുക്കുന്നത് ജോയിയുടെ നേതൃത്വത്തിലാണ്. അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗമായും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായും യൂണിവേഴ്സിറ്റി സെനറ്റ് അംഗമായും പ്രവർത്തിച്ചു.