കെ.എസ്.യു കളക്ടറേറ്റ് മാർച്ചിൽ സംഘർഷം

Spread the love

മലപ്പുറം:കേരള വർമ്മ കോളേജിലെ ജനാധിപത്യം അട്ടിമറിച്ചതിന് നേതൃത്വം കൊടുത്ത ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു ജില്ല കമ്മിറ്റിയുടെ കളക്ടറേറ്റ് മാർച്ച്‌ ഡിസിസി പ്രസിഡന്റ്‌ അഡ്വ. വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു.കെ.എസ്.യു ജില്ല പ്രസിഡന്റ്‌ ഇ.കെ അൻഷിദ് അധ്യക്ഷത വഹിച്ചു.കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ, കെ.എസ്.യു സംസ്ഥാന കൺവീനർ ആദിൽ കെകെബി എന്നിവർ സംസാരിച്ചു.കെ.എസ്.യു പ്രവർത്തകർ ബാരികേട് മറിക്കിടന്ന് പോലീസുമായി സംഘർഷമുണ്ടായി. ശേഷം ദേശിയ പാത ഉപരോധിച്ചു, കെ.എസ്.യു ജില്ല പ്രസിഡന്റ്‌ ഇ.കെ അൻഷിദ്, സംസ്ഥാന കൺവീനർ ആദിൽ കെകെബി,റാഷിദ്‌ പുതുപൊന്നാനി,നിയാസ്, റിനോ കുര്യൻ,ജിജേഷ്,സവാദ്, അജ്നാസ്,നസീബ് യാസീൻ, ഓജസ് എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കി.

Leave a Reply

Your email address will not be published. Required fields are marked *