നെല്ലിയാമ്പതി കാരപാറയില് കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി
പാലക്കാട്: നെല്ലിയാമ്പതി കാരപാറയില് കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി. ഒരാഴ്ചയായി പ്രദേശത്ത് നിലയുറപ്പിച്ചിരുന്ന കാട്ടാനയാണ് ചരിഞ്ഞത്. ഇന്ന് ഉച്ചയോടെയാണ് ആനയുടെ ജഡം കണ്ടെത്തിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.പോസ്റ്റ്മോര്ട്ടത്തിനുശേഷമെ മരണകാരണം വ്യക്തമാകുവെന്ന് അധികൃതർ അറിയിച്ചു.