കേന്ദ്ര സർക്കാരിൻ്റെ നടപടികളിൽ പ്രതിഷേധിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ എഐടിയുസിയുടെ നേതൃത്വത്തിൽ പാർലമെൻ്റ് മാർച്ച് നടത്തുന്നു
സുരേഷ് നെയ്യാറ്റിൻകര [ Reporter ]
നെയ്യാറ്റിൻകര: ഒന്നാം യു പി എ ഗവൺമെൻ്റ് നടപ്പിലാക്കിയ ദേശീയ ഗ്രമീണ തൊഴിലുറപ്പ് പദ്ധതിയുടെ കടയ്ക്കൽ കത്തിവയ്ക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നടപടികളിൽ പ്രതിഷേധിച്ച് തൊഴിലുറപ്പ് തൊഴിലാളികളുടെ പാർലമെൻ്റ് മാർച്ച് എഐടിയുസിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. മാർച്ചിന് മുന്നോടിയായുള്ള തെക്കൻ മേഖല ജാഥയ്ക്ക് നെയ്യാറ്റിൻകരയിൽ ഉജ്ജ്വല സ്വീകരണം നൽകി. നെയ്യാറ്റിൻകര ആശൂപത്രി ജംഗ്ഷനിൽ ചേർന്ന സ്ഥീകരണ യോഗം പാർട്ടി സംസ്ഥാന കൗൺസിലംഗം എ എസ് ആനന്ദകുമാർ ഉദ്ഘാടനം ചെയ്തു. കോവളം മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറി സിന്ധുരാജ് അദ്ധ്യക്ഷനായി. യോഗത്തിൽ തെക്കൻ മേഖല ജാഥ ക്യാപ്റ്റൻ ചെങ്ങറ സുരേന്ദ്രൻ, കെ എസ് മധുസൂദനൻ നായർ, പി എസ് ഷൗക്കത്ത്, നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി ജി എൻ ശ്രീകുമാരൻ, കോവളം മണ്ഡലം സെക്രട്ടറി കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ, എസ് രാഘവൻ നായർ, അഡ്വ പി ബീന, ഷാഹിദ കൽകുളങ്ങര തുടങ്ങിയവർ സംസാരിച്ചു. പാർലമെൻ്റ് മാർച്ചിൽ പതിനായിരങ്ങൾ പങ്കെടുക്കുമെന്ന് ജാഥാ ക്യാപ്റ്റൻ ചെങ്ങറ സുരേന്ദ്രൻ എക്സ് എം പി പറഞ്ഞു.