ഇന്ത്യയെന്ന പേര് ഒഴിവാക്കി ഭാരതമാക്കി മാറ്റുന്ന എൻസിഇആർടി പാഠപുസ്തകങ്ങൾ പഠിപ്പിക്കാതിരിക്കാനുള്ള സാധ്യതകൾ തേടി കേരളം
ഇന്ത്യയെന്ന പേര് ഒഴിവാക്കി ഭാരതമാക്കി മാറ്റുന്ന എൻസിഇആർടി പാഠപുസ്തകങ്ങൾ പഠിപ്പിക്കാതിരിക്കാനുള്ള സാധ്യതകൾ തേടി കേരളം. ഇന്ത്യയെന്ന പേര് നിലനിർത്തി എസ് സി ഇ ആർ ടിയുടെ പാഠപുസ്തകങ്ങൾ സ്വന്തം നിലയ്ക്ക് ഇറക്കുന്നതിനെ കുറിച്ചാണ് പരിശോധന. ഇതിനുള്ള സാധ്യതകൾ തേടും. കേന്ദ്രസർക്കാരിന്റെ നീക്കം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്ന നിലയിൽ കേരളം പേര് മാറ്റത്തെ ശക്തമായി എതിർക്കുംപ്ലസ് ടു വരെയുള്ള ക്ലാസുകളിലെ സാമൂഹിക പാഠ പുസ്തകങ്ങളിൽ സമൂലമാറ്റം ലക്ഷ്യം വെച്ചാണ് ചരിത്രകാരൻ സിഐ ഐസക് അധ്യക്ഷനായ ഏഴംഗ സമിതിയെ എൻസിഇആർടി നിയോഗിച്ചത്. പാഠഭാഗങ്ങളിലെ മാറ്റമടക്കം സമിതി നൽകിയ മൂന്ന് ശുപാർശകളിൽ ഇന്ത്യക്ക് പകരം ഭാരത് എന്ന് ഉപയോഗിക്കുകയെന്നതാണ് പ്രധാനം. ബ്രിട്ടീഷ് ഭരണക്കാലത്താണ് ഇന്ത്യയെന്ന വാക്ക് ഉപയോഗിച്ചതെന്നും ഇതിന് മുമ്പ് ഭാരത് എന്ന പ്രയോഗം നിലവിലുണ്ടെന്നും സമിതി പറയുന്നുചരിത്ര പഠനത്തിലും സമിതി മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്. പുരാതന ഇന്ത്യൻ ചരിത്രത്തിന് പകരം ക്ലാസിക്കൽ ചരിത്രം എന്ന പേര് നൽകും. ഹിന്ദു രാജാക്കൻമാരുടെ ചരിത്രം കൂടുതലായി ഉൾപ്പെടുത്തണം. പല രാജാക്കൻമാരും മുഗളർക്ക് മേൽ നേടിയ വിജയം പരാമർശിക്കണമെന്നും നിർദേശമുണ്ട്.