ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 400ലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ഗാസയിൽ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ ആക്രണവുമായി ഇസ്രായേൽ. ഇന്നലെ രാത്രി ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 400ലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ജബലിയ അഭയാർഥി ക്യാമ്പിൽ മാത്രം 30 പേർ കൊല്ലപ്പെട്ടു. ആശുപത്രികൾക്ക് നേരെയും സമീപ പ്രദേശങ്ങളിലും ഇസ്രായേൽ ബോംബാക്രമണം നടത്തി. ഗാസയിലെ ഏറ്റവും വലിയ ആശുപത്രികളായ അൽ ഷിഫ, അൽ ഖുദ്‌സ്, ഇന്തോനേഷ്യൻ ആശുപത്രി എന്നീ ആശുപത്രികൾക്ക് സമീപമാണ് ആക്രമണം നടന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ എത്ര പേർ കൊല്ലപ്പെട്ടു എന്നതിന്റെ കണക്കുകൾ പുറത്തുവന്നിട്ടില്ല. ഗാസയിൽ ഇതുവരെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 4700 കടന്നു. ഇന്ധനം ഇല്ലാതായതോടെ പല ആശുപത്രികളുടെ പ്രവർത്തനവും നിർത്തിവെച്ചിരിക്കുകയാണ്.