ശബരിമലയില്‍ കതിന പൊട്ടിയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു
പത്തനംതിട്ട: ശബരിമലയില്‍ കതിന പൊട്ടിയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മാളികപ്പുറത്തിന് സമീപം കതിന നിറയ്ക്കുന്നിടത്ത് വൈകുന്നേരം അഞ്ച് മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്.ചെങ്ങന്നൂര്‍ സ്വദേശി എ.ആര്‍.ജയകുമാര്‍, പാലക്കുന്ന് സ്വദേശികളായ അമല്‍, രജീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ സന്നിധാനത്തെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.പൊട്ടിത്തെറിയുണ്ടായ സമയത്ത് ജീവനക്കാരൊഴികെ മറ്റാരും ഇവിടെ ഉണ്ടായിരുന്നില്ല. കതിന നിറയ്ക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റതെന്നാണ് പ്രാഥമിക വിവരം.