രേഖകളില്ലാതെ മണ്ണ് കടത്തിയിരുന്ന വാഹനങ്ങൾ പിടികൂടി വടക്കഞ്ചേരി പൊലീസ്
വടക്കഞ്ചേരി: രേഖകളില്ലാതെ മണ്ണ് കടത്തിയിരുന്ന വാഹനങ്ങൾ പിടികൂടി വടക്കഞ്ചേരി പൊലീസ്. മൂന്ന് ടിപ്പറുകളും ഒരു ജെസിബിയുമാണ് പിടികൂടിയത്. എസ്ഐ ജീഷ്മോൻ വർഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് പിടികൂടിയത്.വടക്കഞ്ചേരി -മണ്ണുത്തി ദേശീയപാത ചുവട്ടുപാടം ശങ്കരംകണ്ണൻതോട് ഭാഗത്ത് നിന്നും അനുമതിയില്ലാതെ ഖനനം ചെയ്ത മണ്ണ് കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്. രാത്രി പട്രോളിംഗിനിടെയാണ് വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന്, നടത്തിയ അന്വേഷണത്തിലാണ് അനുമതിയില്ലാതെയാണ് മണ്ണ് ഖനനം ചെയ്ത് കടത്തുന്നതെന്ന് ബോധ്യപ്പെട്ടത്.വാഹനങ്ങൾ വടക്കഞ്ചേരി സ്റ്റേഷനിൽ എത്തിച്ചു. തുടർ നടപടികൾക്കായി കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.