മതം മാറ്റാൻ ശ്രമിച്ച മുൻ ഭര്‍ത്താവിനു ജീവപര്യന്തം തടവ്
റാഞ്ചി: വിവാഹശേഷം ദേശീയ ഷൂട്ടിംഗ് താരം താര ഷാദേവിനെ നിര്‍ബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ച മുൻ ഭര്‍ത്താവിനു ജീവപര്യന്തം തടവ്. താരയുടെ മുൻ ഭര്‍ത്താവിനെയാണ് പ്രത്യേക സിബിഐ കോടതി ശിക്ഷിച്ചത്. ഇയാളുടെ അമ്മ കൗശല്‍ റാണിയെ പത്തു വര്‍ഷം തടവിനും മുഷ്താഖ് അഹമ്മദ് എന്നയാളെ 15 വര്‍ഷം തടവിനും കോടതി ശിക്ഷിച്ചു. പ്രത്യേക സിബിഐ കോടതി ജഡ്ജി പ്രഭാത് കുമാര്‍ ശര്‍മയാണ് ശിക്ഷ വിധിച്ചത്. മൂന്നു പ്രതികളും 50,000 രൂപ വീതം പിഴയൊടുക്കണം.2014 ജൂലൈ ഏഴിനാണ് താര ഷാദേവ്, റഖിബുല്‍ ഹസൻ എന്നറിയപ്പെടുന്ന രഞ്ജിത് കോഹ്‌ലിയെ വിവാഹം ചെയ്തത്. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. എന്നാല്‍, വിവാഹത്തിന്‍റെ തൊട്ടടുത്ത ദിവസം റഖിബുല്‍ ഹസനും അന്ന് വിജിലൻസ് രജിസ്ട്രാര്‍ ആയിരുന്ന മുഷ്താഖ് അഹമ്മദും താരയോടു മതംമാറാനും നിക്കാഹ് നടത്താനും നിര്‍ബന്ധിച്ചു.തുടർന്ന്, യഥാര്‍ഥ പേരും മതം സംബന്ധിച്ച വിവരങ്ങളും മറച്ചുവച്ചാണ് റഖിബുള്‍ തന്നെ വിവാഹം കഴിച്ചതെന്നും ഇസ്‌ലാമിലേക്കു മാറാൻ വിസമ്മതിച്ചതിന് പീഡിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി താര കോടതിയെ സമീപിക്കുകയായിരുന്നു. മൂന്നു പ്രതികളും കുറ്റക്കാരാണെന്ന് സെപ്റ്റംബര്‍ 30നു കോടതി കണ്ടെത്തിയിരുന്നു. 2018ല്‍ റാഞ്ചിയിലെ കുടുംബക്കോടതി താരയ്ക്ക് വിവാഹമോചനം അനുവദിച്ചു.2015ല്‍ കേസ് സിബിഐ ഏറ്റെടുത്തു. തുടർന്നാണ് വിധി വന്നത്. എന്നാൽ സിബിഐ കോടതിവിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നു റഖിബുല്‍ ഹസന്‍റെ അഭിഭാഷകൻ പറഞ്ഞു