തലസ്ഥാനത്ത് തോര മഴ : ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
സ
തിരുവനന്തപുരം : തലസ്ഥാനത്ത് തോര മഴ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ രാത്രി തുടങ്ങിയ മഴ ഇന്നും തോര മഴയായി നിലനിൽക്കുന്നു. നെയ്യാർ , അരുവിക്കറ , പേപ്പാറ ഡാമുകൾ തുറന്നു , നെയ്യാറിലെ ജലനിരപ്പ് അപകട നിലയിലാണ്. നെയ്യാറ്റിൻകര , ഓലത്താന്നി, എന്നീ താഴ്ന്ന പ്രദേശങ്ങളിലും വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. തലസ്ഥാനത്തെ കിഴക്കേകോട്ടയിൽ വ്യാപാരികളെ ദുരിതത്തിലാക്കി വെള്ളക്കെട്ട്. വിതുര ,കാട്ടാക്കട ,എന്നീ പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ രൂക്ഷം.തിരുവല്ലയിൽ റോഡിലെ വെള്ളക്കെട്ടിൽ കാർ മുങ്ങി.കുടുംബം രക്ഷപെട്ടത് തലനാരിഴയ്ക്ക്. നഗരത്തിന്റെ സമീപ പ്രദേശങ്ങളിൽ വെള്ളക്കട്ടിനെത്തുടർന്ന് വീടുകളിലേക്ക് വെള്ളം കയറി. കനത്ത മഴ മൂലം ഒട്ടേറെ റോഡുകൾ വെള്ളത്തിലാണെന്നാണ് റിപ്പോർട്ട് .അതേസമയം നെയ്യാറ്റിൻകര പ്ലാവിള മലഞ്ചാണി പ്രദേശത്ത് നെയ്യാർ കരകവിഞ്ഞൊഴുകിയത് മൂലം പ്രദേശത്തെ വീടുകളിലും, റോഡുകളിലും, കൃഷിയിടങ്ങളിലും വെള്ളം കയറിയെന്നാണ് വിവരം.
മണ്ണിടിച്ചിൽ രൂക്ഷം.തിരുവല്ലയിൽ റോഡിലെ വെള്ളക്കെട്ടിൽ കാർ മുങ്ങി.കുടുംബം രക്ഷപെട്ടത് തലനാരിഴയ്ക്ക്. നഗരത്തിന്റെ സമീപ പ്രദേശങ്ങളിൽ വെള്ളക്കട്ടിനെത്തുടർന്ന് വീടുകളിലേക്ക് വെള്ളം കയറി. കനത്ത മഴ മൂലം ഒട്ടേറെ റോഡുകൾ വെള്ളത്തിലാണെന്നാണ് റിപ്പോർട്ട് .അതേസമയം നെയ്യാറ്റിൻകര പ്ലാവിള മലഞ്ചാണി പ്രദേശത്ത് നെയ്യാർ കരകവിഞ്ഞൊഴുകിയത് മൂലം പ്രദേശത്തെ വീടുകളിലും, റോഡുകളിലും, കൃഷിയിടങ്ങളിലും വെള്ളം കയറിയെന്നാണ് വിവരം.