കൊറ്റില്ലത്തിൽ കൊക്കുകൾ വ്യാപകമായി ചത്തുവീഴുന്നു
വയനാട് : പനമരം കൊറ്റില്ലത്തിൽ കൊക്കുകൾ വ്യാപകമായി ചത്തുവീഴുന്നു. പല കൊക്കുകളും മരണത്തോട് മല്ലടിക്കുകയാണ്. ധാരാളം വിനോദസഞ്ചാരികളെത്തുന്ന കൊറ്റില്ലത്തിൽ പക്ഷികൾ കൂട്ടത്തോടെ ചാവുന്നത് പ്രദേശവാസികളെയും ഭീതിയിലാക്കിയിട്ടുണ്ട്. അധികൃതർ സ്ഥലത്തെത്തി ഉടൻ പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.