ഊരകത്ത് സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു
ചേർപ്പ്: ഊരകത്ത് സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരായ എറവക്കാട് എട്ടളപ്പൻ പറമ്പിൽ വീട്ടിൽ അശ്വിൻ (24), കൊളങ്ങര അമൽ(19), ഓട്ടോറിക്ഷ ഡ്രൈവർ ഞെരുവിശ്ശേരി പട്ടത്ത് മോഹനൻ (60) എന്നിവർക്കാണ് പരിക്കേറ്റത്.ഇന്നലെ വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. എറവക്കാട് ഭാഗത്തുനിന്ന് വന്നിരുന്ന സ്കൂട്ടർ ഊരകം റോഡിലെ വലിയ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് എതിർ ദിശയിൽ വന്നിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ചത്.പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരെ ആക്ട്സ് പ്രവർത്തകർ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.