ബിജെപി എംപി രമേഷ് ബിധുരി നടത്തിയ അധിക്ഷേപകരമായ പരാമർശത്തെ അപലപിച്ചു കോൺഗ്രസ് എംപി ശശി തരൂർ

Spread the love

പാർലമെന്റിൽ ബിഎസ്പി നേതാവ് ഡാനിഷ് അലിക്കെതിരെ ബിജെപി എംപി രമേഷ് ബിധുരി നടത്തിയ അധിക്ഷേപകരമായ പരാമർശത്തെ അപലപിച്ചു കോൺഗ്രസ് എംപി ശശി തരൂർ. ഇത്തരം മനോഭാവം എവിടെയും പ്രകടിപ്പിക്കാൻ ബിജെപിയും ആർഎസ്എസും സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന് തരൂർ ആരോപിച്ചു.ഡാനിഷ് അലിയോട് രമേഷ് ബിധുരി നടത്തിയ ഭയാനകമായ പെരുമാറ്റം പരക്കെ അപലപിക്കപ്പെട്ടിട്ടുണ്ട്, അത്തരം പെരുമാറ്റം ആവർത്തിക്കാതിരിക്കാൻ വിഷയത്തിൽ ശിക്ഷാവിധി ആവശ്യപ്പെടുന്ന എല്ലാവരോടും ഒപ്പം ചേരുന്നു. വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രം നമ്മുടെ സഹ ഇന്ത്യക്കാരിൽ ഒരു വിഭാഗത്തോട് വിദ്വേഷവും അവജ്ഞയും തോന്നുന്നത് വിഷമകരമായ കാര്യമാണെന്നും തരൂർ എംപി എക്‌സ് പോസ്റ്റിൽ പറഞ്ഞു.മുൻപ് പലയിടത്തും നടത്തിയിരുന്ന ഇത്തരം പരാമർശങ്ങൾ ഇപ്പോൾ പാർലമെന്റിൽ പോലു തുറന്നുപറയാനുള്ള സ്വാതന്ത്ര്യം ബിജെപികാർക്ക് ഉണ്ടെന്നുള്ളത് ഭയാനകമാണെന്നും, മോദിയും ഭഗവതും ഇത്തരം ആശയങ്ങൾ പരസ്യമായി നിരാകരിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു. ‘ഇന്ത്യയെ വിഭജിക്കാനല്ല, ഒന്നിപ്പിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് അവർ പ്രതിജ്ഞയെടുക്കണം. അല്ലെങ്കിൽ ഈ വിദ്വേഷ വിഷം നമ്മുടെ സമൂഹത്തെയും രാജ്യത്തെയും ശിഥിലമാക്കും’,അദ്ദേഹം കൂട്ടിച്ചേർത്തു.ചന്ദ്രയാന്‍-3ന്റെ വിജയ ചര്‍ച്ചകള്‍ക്കിടെയായിരുന്നു രമേശ് ബിധൂരിയുടെ ആക്ഷേപ പരാമര്‍ശം. ദാനിഷ് അലി തീവ്രവാദിയും സുന്നത്ത് ചെയ്തവനാണെന്നമുള്ള പരാമര്‍ശമാണ് ബിധൂരിയ നടത്തിയത്. ഡാനിഷ് അലി സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നയാളാണെന്നും തീവ്രവാദിയാണെന്നുമടക്കമുള്ള അപകീർത്തികരമായ പരാമർശങ്ങളാണ് ബിജെപി എംപി നടത്തിയത്. ‘ഈ മുല്ലയെ നാടുകടത്തണം. ഇയാൾ ഒരു തീവ്രവാദിയാണ്’ എന്നാണ് ബിധുരി പറഞ്ഞത്.വിഷയത്തില്‍ സ്പീക്കര്‍ ഓം ബിര്‍ള രമേശ് ബിധൂരിയക്ക് താക്കീത് നല്‍കി. ഈ പരാമര്‍ശം സഭാരേഖകളില്‍ നിന്നും നീക്കം ചെയ്യാനും നിര്‍ദേശം നല്‍കി. പിന്നാലെ കേന്ദ്രമന്ത്രി രാജ്നാഥ്‌ സിംഗ് ഖേദം പ്രകടിപ്പിച്ച് രംഗത്ത് വരികയും ചെയ്തു. സംഭവത്തിൽ പ്രതിപക്ഷ പാർട്ടികളുൾപ്പെടെ നിരവധി പേരാണ് കടുത്ത പ്രതിഷേധമുയർത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *