നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ചീസ്

Spread the love

ചീസ് കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ചീസ്. പ്രോട്ടീന്‍, കാത്സ്യം, സോഡിയം, മിനറല്‍സ്, വിറ്റാമിനുകള്‍ തുടങ്ങിയവ അടങ്ങിയ ഒന്നാണ് ചീസ്. ഇതില്‍ സോഫ്റ്റ്‌ ചീസ് ആണ് ഏറ്റവും ഗുണമേന്മയുള്ളത്. തലച്ചോറിന്‍റെ ആരോഗ്യത്തിന് ചീസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ് എന്നാണ് പുതിയ ഒരു പഠനം പറയുന്നത്. ന്യൂട്രിയന്‍റ്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ചീസ് കഴിക്കുന്നത് നിങ്ങളുടെ തലച്ചോറിനെ നന്നായി പ്രവർത്തിക്കാന്‍ സഹായിക്കുമെന്ന് പറയുന്നത്.പോഷകങ്ങളുടെ കലവറയാണ് ചീസ്. കാത്സ്യം, ഫാറ്റ്, പ്രോട്ടീന്‍, സോഡിയം, ഫോസ്ഫേറ്റ്, സിങ്ക്, വിറ്റാമിന്‍ എ, ബി12 തുടങ്ങിയവ അടങ്ങിയ ഒന്നാണ് ചീസ്. അതിനാല്‍ ചീസ് കഴിക്കുന്നത് ഇത്തരം പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കാന്‍ സഹായിക്കും. കാത്സ്യത്തിന്റെ മികച്ച സ്രോതസാണ് ചീസ്. എല്ലുകളുടെ ആരോഗ്യത്തിന് കാത്സ്യം അത്യന്താപേക്ഷിതമാണ്. അതിനാല്‍ കാത്സ്യവും പ്രോട്ടീനും ധാരാളം അടങ്ങിയ ചീസ് കഴിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനു വളരെ നല്ലതാണ്.ധാരാളം കലോറി അടങ്ങിയിരിക്കുന്നതിനാല്‍ ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ചീസ്. എന്നാല്‍ കൊഴുപ്പും ഉപ്പും ചീസില്‍ കൂടിയ അളവില്‍ അടങ്ങിയിരിക്കുന്നതിനാല്‍ മിതമായ അളവില്‍ മാത്രം ചീസ് കഴിക്കുന്നതായിരിക്കും ഉത്തമം. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ചീസ്. പ്രോബയോട്ടിക് ഗുണങ്ങളുള്ള ഇവ വയറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.ചീസില്‍ ഗ്ലൈസേമിക് ഇന്‍ഡെക്‌സ് നില കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ ചീസ് മിതമായ അളവില്‍ കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. പ്രകൃതിദത്ത കൊഴുപ്പിന്‍റെ മികച്ച സ്രോതസായ ചീസ് മിതമായ അളവില്‍ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *