ശിവഗിരി തീര്‍ഥാടനം: ഡിസംബര്‍ 31 ന് പ്രാദേശിക അവധി
ശിവഗിരി തീര്‍ഥാടനം കണക്കിലെടുത്ത് പ്രധാന ദിവസമായ ഡിസംബര്‍ 31 ന് ചിറയന്‍കീഴ്, വര്‍ക്കല താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎം അനില്‍ ജോസ് അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമാകില്ലെന്നും ഉത്തരവില്‍ പറയുന്നു.