ആലുവയിൽ പെട്രോൾ ജീവനക്കാരനും സെക്യൂരിറ്റിക്കും മർദ്ദനം
കൊച്ചി : പെട്രോൾ ജീവനക്കാരനും സെക്യൂരിറ്റിക്കും മർദ്ദനം . ആലുവ പുളിഞ്ചോട് ഇന്ത്യൻ ഓയിൽ പമ്പിലെ ജീവനക്കാരനാണ് മർദ്ദത്തിന് ഇരയായത്. പുലർച്ചെ 3 മണിയോടെയാണ് സംഭവം.പമ്പിൽ 50 രൂപയ്ക്ക്പെട്രോൾ അടിക്കാനെത്തിയ രണ്ട് യുവാക്കളാണ് പമ്പില ജീവനക്കാരനെയും സെക്യൂരിറ്റിയെയും നേരെ ആക്രമണം നടത്തിയത്. ഇന്ധനം ഇവരുടെ വാഹനത്തിൽ നിറച്ചശേഷം പണം ആവശ്യപ്പെട്ടപ്പോഴാണ് ഇവർ ജീവനക്കാരന് നേരെ തട്ടിക്കയറിയത്.സെക്യൂരിറ്റി ജീവനക്കാർ ഇടപെട്ടതോടെ ഇരുവരെയും മർദിക്കുകയായിരുന്നു. ആക്രമണത്തിൽ പമ്പ് ജീവനക്കാരനായ ജാർഖണ്ഡ് സ്വദേശിയുടെ മൂക്കിന് പരിക്കേറ്റു. സംഭവത്തിൽ ജീവനക്കാരൻ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.