നെയ്യാറ്റിൻകര ടിബി ജംഗ്ഷനിലെ മെയിൻ റോഡ് സൈഡിലെ മീൻ കച്ചവടം ഒഴിപ്പിച്ചു

Spread the love

സുരേഷ് നെയ്യാറ്റിൻകര

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ടി ബി ജംഗ്ഷനിലെ മെയിൻ റോഡ് സൈഡിലെ മീൻ കച്ചവടം ഒഴിപ്പിച്ചു. നെയ്യാറ്റിൻകര നഗരസഭ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരും പോലീസും ചേർന്നാണ് വഴിയോര കച്ചവടം ഒഴിപ്പിച്ചത്. ഏറെ ഒച്ചപ്പാടിനും സംഘർഷാവസ്ഥയ്ക്കും ശേഷമാണ് മീൻ കച്ചവടം നടത്തുന്ന കച്ചവടക്കാർ പിൻമാറിയത്. മീൻ കച്ചവടം നടത്തുവാൻ ആധുനിക രീതിയിലുള്ള ടൗൺ ചന്ത നഗരസഭ ക്രമീകരിച്ചിരിക്കുമ്പോഴാണ് റോഡ് സൈഡിലെ അനധികൃത ചന്തയുടെ പ്രവർത്തനം. ഇടുങ്ങിയ റോഡായതിനാൽ ഗതാഗത കുരുക്കും അപകടവും നിത്യ സംഭവമാണ്. കഴിഞ്ഞ ദിവസവും വാഹനാപകടത്തിൽ ഒരാളുടെ കൈക്ക് കാര്യമായ അപകടം പറ്റിയിരുന്നു. മീൻ വാങ്ങാൻ വരുന്നവരും അവർ വരുന്ന ഇരു ചക്ര വാഹനങ്ങളും റോഡിൽ തന്നെ പാർക്ക് ചെയ്യുന്നതു കാരണം വൈകുന്നേരങ്ങളിൽ ഈ റോഡിലൂടെയുളള ഗതാഗതം ക്ലേശകരമാണ്. ഈ സ്ഥലത്ത് അപകടങ്ങൾ പതിവായതിനെ തുടർന്നാണ് നഗരസഭ ഇവരെ ഒഴിപ്പിക്കുവാൻ തീരുമാനിച്ചത്. നിരവധി പ്രാവശ്യം കച്ചവടക്കാർക്ക് മുന്നറിയിപ്പും നോട്ടീസും നൽകിയിരുന്നെങ്കിലും അതൊന്നും പാലിക്കാൻ അവർ തയ്യാറായിരുന്നില്ല. തുടർന്നാണ് പോലീസ് സഹായത്തോടെ നെയ്യാറ്റിൻകര നഗരസഭ ഹെൽത്ത് ഉദ്യോഗസ്ഥർ അനധികൃത കച്ചവടം ഒഴിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *