ഓച്ചിറയിൽ വീടിനുള്ളിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Spread the love

കൊല്ലം: ഓച്ചിറയിൽ വീടിനുള്ളിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഓച്ചിറ മഠത്തിൽ കാരായ്മക്കിങ്ങ് വീട്ടിൽ ഉദയൻ (45) ഭാര്യ സുധ എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.ബുധനാഴ്ച രാവിലെ മക്കളാണ് ഇരുവരെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദമ്പതിമാർക്ക് രണ്ടു ആൺമക്കളാണ്. ഇവർ ഉടൻ തന്നെ തൊട്ടടുത്ത വീട്ടിൽ വിവരം അറിയിക്കുകയായിരുന്നു. ഓച്ചിറ പൊലീസ് സ്ഥലത്തെത്തി ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *