തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘മുഖ’മായി സച്ചിൻ ടെണ്ടുൽക്കർ

Spread the love

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കൺ ആയി സച്ചിൻ ടെണ്ടുൽക്കർ. യുവാക്കൾക്കിടയിൽ വോട്ടിങ് ബോധവത്കരണം ഉൾപ്പെടെ ലക്ഷ്യമിട്ടാണ് സച്ചിനെ ‘ദേശീയ മുഖ’മാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. അടുത്ത മൂന്ന് വർഷത്തേക്ക് സച്ചിനുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ധാരണാപത്രം ഒപ്പിട്ടു. 2024 ലെ പൊതുതിരഞ്ഞെടുപ്പിലുൾപ്പെടെ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന് കമ്മീഷൻ വിവിധ പദ്ധതികൾ ആവിഷ്കരിക്കും. യുവാക്കൾക്കിടയിലെ സച്ചിന്റെ സ്വാധീനവും ഇക്കാര്യത്തിൽ കമ്മീഷൻ പ്രയോജനപ്പെടുത്തും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ അനുപ് ചന്ദ്ര പാണ്ഡെ, അരുൺ ഗോയൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സച്ചിൻ ജീവിതത്തിലെ പുതിയ ‘ഇന്നിങ്സിന്’ തുടക്കം കുറിച്ചത്.പങ്കജ് ത്രിപാഠി, എംഎസ് ധോണി, ആമിർ ഖാൻ, മേരി കോം തുടങ്ങിയവരായിരുന്നു മുൻ വർഷങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഐക്കണുകൾ.

Leave a Reply

Your email address will not be published. Required fields are marked *