കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് പരിഗണിക്കാത്തതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രതികരിക്കാതെ രമേശ് ചെന്നിത്തല
കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് പരിഗണിക്കാത്തതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രതികരിക്കാതെ രമേശ് ചെന്നിത്തല. തന്റെ ശ്രദ്ധ മുഴുവൻ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലാണ്. ചാണ്ടി ഉമ്മന് ചരിത്ര വിജയം സമ്മാനിക്കുകയാണ് ലക്ഷ്യം. പറയാനുള്ളത് തെരഞ്ഞെടുപ്പിന് ശേഷം പറയുമെന്നും ചെന്നിത്തല പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പാണ് പ്രധാന അജണ്ട. ആറാം തീയതിക്ക് ശേഷം മറ്റ് കാര്യങ്ങളിൽ പ്രതികരിക്കുമെന്നാണ് ചെന്നിത്തല പറഞ്ഞത്.പ്രവർത്തക സമിതിയിൽ സ്ഥിരം ക്ഷണിതാവായാണ് ചെന്നിത്തലയെ ഉൾപ്പെടുത്തിയിരിക്കുന്നത്. തന്നെ മനപ്പൂർവം തഴഞ്ഞു എന്ന അതൃപ്തി ചെന്നിത്തലക്കുണ്ട്. ചെന്നിത്തലക്ക് അർഹിച്ച പദവി നൽകിയില്ലെന്ന് നേരത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പറഞ്ഞിരുന്നു.