കടുവയെ കളിപ്പിക്കുന്ന വീഡിയോ ഷെയര്‍ ചെയ്ത് പുലിവാല് പിടിച്ച് തമിഴ് ഹാസ്യ താരം സന്താനം

Spread the love

കടുവയെ കളിപ്പിക്കുന്ന വീഡിയോ ഷെയര്‍ ചെയ്ത് പുലിവാല് പിടിച്ച് തമിഴ് ഹാസ്യ താരം സന്താനം. കഴിഞ്ഞ ദിവസമാണ് കടുവയുടെ വാലില്‍ പിടിക്കുന്ന വീഡിയോ പുറത്തുവന്നത്. സന്താനം തന്നെയാണ് ദൃശ്യം ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തത്.‘ഇതിന്റെ പേരാണ് പുലിവാല്‍ പിടിക്കുന്നത്’ എന്ന തലക്കെട്ടോടെയാണ് സന്താനം വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍ വീഡിയോ ഷെയര്‍ ചെയ്തതിന് പിന്നാലെ ധാരാളം പേരാണ് നടന്റെ നിരുത്തരവാദപരമായ സമീപനത്തെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തിയത്.മൃഗങ്ങളോടുള്ള ക്രൂരതയെ നടന്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും തന്റെ ആരാധകര്‍ക്ക് തെറ്റായ ഉദാഹരണമാകുകയാണെന്നും ആളുകള്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഇതുവരെ വീഡിയോ പിന്‍വലിക്കാന്‍ സന്താനം തയ്യാറായിട്ടില്ല. അതേസമയം, ‘ഗുലു ഗുലു’, ‘ഏജന്റ് കണ്ണായിരം’ എന്നിവയാണ് സന്താനത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍.‘കിക്ക്’, ‘സെര്‍വര്‍ സുന്ദരം’ എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന സിനിമകള്‍. ടെലിവിഷന്‍ പരിപാടികളിലൂടെയാണ് കോമഡി താരമായുള്ള സന്താനത്തിന്റെ കരിയര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ഹാസ്യ താരമായും നായകനായും അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *