ബാഹുബലി’ സിനിമയോടെ ആഗോളതലത്തില്‍ ഹിറ്റ് ആയ താരമാണ് പ്രഭാസ്
‘ബാഹുബലി’ സിനിമയോടെ ആഗോളതലത്തില്‍ ഹിറ്റ് ആയ താരമാണ് പ്രഭാസ്. എന്നാല്‍ ബാഹുബലി സീരിസിന് ശേഷം കരിയറില്‍ പിന്നീട് ഒരു ഹിറ്റ് പോലും പ്രഭാസിന് ഉണ്ടായിട്ടില്ല. ‘സാഹോ’, ‘രാധേശ്യാം’ എന്നീ സിനിമകള്‍ എല്ലാം ഫ്‌ളോപ്പ് ആയിരുന്നു. ഇനി വരാനിരിക്കുന്ന ‘ആദിപുരുഷ്’ സിനിമയ്ക്ക് നേരെയും വിമര്‍ശനങ്ങളാണ് ഉയരുന്നത്.പ്രഭാസിനെ കുറിച്ച് പുതിയൊരു വിവരമാണ് തെലുങ്ക് മാധ്യമങ്ങളിലൂടെ ഇപ്പോള്‍ പുറത്ത് വരുന്നത്. തന്റെ സ്വത്തുക്കളില്‍ ചിലത് വച്ച് ലോണ്‍ എടുത്തിരിക്കുകയാണ് പ്രഭാസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 21 കോടിയുടെ ലോണ്‍ ആണ് എടുത്തത് എന്നാണ് വിവരം.ഇതോടെ പ്രഭാസിനെ പോലെ വലിയൊരു താരം എന്തിനാണ് 21 കോടിയുടെ ലോണ്‍ എടുക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ ചോദ്യം. നടന്‍ ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം നൂറ് കോടിയോളമാണ്. തന്റെ പ്രതിഫലം മുഴുവനും താരം ബിസിനസില്‍ ഇന്‍വെസ്റ്റ് ചെയ്യുകയാണെന്നും അഭ്യൂഹമുണ്ട്.’രാധേ ശ്യാം’ എന്ന സിനിമയുടെ പരാജയത്തിന് ശേഷം പ്രഭാസിന്റെ മാര്‍ക്കറ്റില്‍ ഇടിവ് വന്നിരുന്നു. പ്രഭാസിന്റെ താരമൂല്യം നാള്‍ക്കു നാള്‍ ഇടിയുകയാണെന്നാണ് ഒരു വിഭാഗം പറയുന്നത്. ഇനി വരാനിരിക്കുന്ന ‘ആദിപുരുഷ്’ ആയാലും പ്രഭാസിന്റെ താരമൂല്യം വീണ്ടും ഇടിയാനുള്ള കാരണമാകും എന്നാണ് പറയപ്പെടുന്നത്.രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന ആദിപുരുഷില്‍ രാമാനായാണ് പ്രഭാസ് എത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ എത്തിയപ്പോള്‍ മുതല്‍ എയറിലാണ്. ചിത്രത്തിന്റെ വിഎഫ്കിനെ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങളും വിവാദങ്ങളും ഉയര്‍ന്നത്.എന്നാല്‍ കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിനൊപ്പമുള്ള ‘സലാര്‍’ സിനിമയ്ക്കായി പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രഭാസിന്റെ വില്ലന്‍ ആയി പൃഥ്വിരാജ് എത്തുമെന്നാണ് വിവരം. ശ്രുതി ഹസന്‍ ആണ് ചിത്രത്തില്‍ നായിക.