എന്‍ എസ് എസിനെ വാനോളം പുകഴ്തി പുതുപ്പള്ളിയിലെ ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്
എന്‍ എസ് എസിനെ വാനോളം പുകഴ്തി പുതുപ്പള്ളിയിലെ ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. മിത്ത് വിവാദത്തില്‍ എന്‍ എസ് എസ് ആര്‍ എസ് എസിനൊപ്പം നി്ന്നിട്ടില്ലന്നും വിശ്വാസത്തെ വര്‍ഗീയതയോട് കൂട്ടിക്കലര്‍ത്തുന്നതിനെതിരെ എന്‍ എസ് എസ് നിലപാട് എടുത്തിരുന്നെന്നുമാണ് ഇപ്പോള്‍ ജെയ്ക് സി തോമസ് പറയുന്നത്. എന്‍ എസ് എസ് ആര്‍ എസ് എസിന്റെ ബി ടീമാണെന്ന എ കെ ബാലന്റെ പരാമര്‍ശത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും ജെയ്ക് സി തോമസ് പറഞ്ഞു.ഒരു വര്‍ഗീയ വാദിയും എന്‍ എസ് എസ് ആസ്ഥാനത്തേക്ക് വരണ്ടാ എന്ന് പറഞ്ഞ നേതാവാണ് ജി സുകുമാരന്‍ നായര്‍. സുരേഷ് ഗോപിയെ ഇറക്കിവിട്ട സംഭവം അനുസ്മരിച്ചായിരുന്നു ജെയ്ക് ഇതു പറഞ്ഞത്. ബി ജെ പി അനുഭാവം കാണിച്ച ചിലരെ എന്‍ എസ് എസ് പുറത്താക്കി മതനിരപേക്ഷ രാഷ്ട്രീയത്തോട് കൂറു പുലര്‍ത്തിയെന്നും ജെയ്ക് പറഞ്ഞു.സി പി എമ്മിന് എന്‍ എസ് എസിനോട് വിയോജിപ്പുണ്ടോ എന്നത് പ്രസക്തമല്ല.മതനിരപേക്ഷമായി പ്രവര്‍ത്തിക്കുന്ന ഏത് സാമുദായിക പ്രസ്ഥാനത്തിനും ഇടതുപക്ഷത്തോട് വിയോജിപ്പിനേക്കാള്‍ യോജിപ്പിന്റെ കാരണമാണുള്ളതെന്നും ജെയ്ക് അഭിപ്രായപ്പെട്ടിരുന്നു.