സംസ്ഥാനത്തെ 17 തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റം

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ 17 തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റം. യുഡിഎഫ് 9 വാർഡുകളിലും എൽഡിഎഫ് 7 വാർഡുകളും വിജയിച്ചു. കൊല്ലത്ത് സിപിഎം സീറ്റിൽ ബിജെപി അട്ടിമറി വിജയം സ്വന്തമാക്കി.എറണാകുളത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന നാലിടത്തും യുഡിഎഫ് വിജയിച്ചു. ഇതില്‍ രണ്ടു വാര്‍ഡുകള്‍ എല്‍ഡിഎഫിന്‍റെ കയ്യില്‍ നിന്നും പിടിച്ചെടുത്തതാണ്. ഏഴിക്കര, വടക്കേക്കര, പള്ളിപ്പുറം, മൂക്കന്നൂര്‍ പഞ്ചായത്തുകളിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. പള്ളിപ്പുറം പഞ്ചായത്തിലെ പത്താം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.കൊല്ലത്തും പാലക്കാടും എൽഡിഎഫ് ഓരോ വാർഡുകൾ പിടിച്ചെടുത്തു. തെന്മല ഒറ്റക്കല്‍ വാര്‍ഡും പാലക്കാട് പൂക്കോട്ടുകാവ് താനിക്കുന്ന് വാര്‍ഡുമാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. തെന്മല ഒറ്റക്കല്‍ വാര്‍ഡില്‍ എല്‍ഡിഎഫിലെ അനുപമ 34 വോട്ടിന് വിജയിച്ചു. പാലക്കാട് പൂക്കോട്ടുകാവ് പഞ്ചായത്തിലെ താനിക്കുന്ന് വാര്‍ഡില്‍ സിപിഎമ്മിന്‍റെ പി. മനോജ് 303 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കഴിഞ്ഞ തവണ മനോജ് കോണ്‍ഗ്രസ് ടിക്കറ്റില്‍ പഞ്ചായത്തിലേക്ക് വിജയിച്ചിരുന്നു. പിന്നീട് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് സിപിഎമ്മില്‍ ചേരുകയായിരുന്നു.തൃശൂർ മാടക്കത്തറ താണിക്കുടം വാർഡിൽ എൽഡിഎഫ് വിജയിച്ചു. സിപിഐയിലെ മിഥുൻ തിയ്യത്തുപറമ്പിലാണ്‌ വിജയിച്ചത്‌. യുഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനമായി. കണ്ണൂർ മുണ്ടേരി പഞ്ചായത്ത് താറ്റിയോട് വാർഡിലും ധർമ്മടം പഞ്ചായത്തിലെ പരിക്കടവിലും എൽഡിഎഫ് വിജയിച്ചുആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിലെ കോടമ്പനാടി വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിലെ എൻ.പി. രാജൻ 197 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യുഡിഎഫ് സിറ്റിം​ഗ് സീറ്റാണ് ഇടതുമുന്നണി പിടിച്ചെടുത്തത്. വൈക്കം ബ്ലോക്ക് പഞ്ചായത്ത് മറവന്തുരുത്ത് ഡിവിഷനിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ രേഷ്മ പ്രവീൺ വിജയിച്ചു.കൊല്ലം ആദിച്ചനല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ പുഞ്ചിരിച്ചിറ വാര്‍ഡ് ബിജെപി പിടിച്ചെടുത്തു. ബിജെപി സ്ഥാനാർഥി എ.എസ്. രഞ്ജിത്ത് 100 വോട്ടുകള്‍ക്കാണ് സിപിഎമ്മിലെ അനിലിനെ പരാജയപ്പെടുത്തിയത്. എല്‍ഡിഎഫിന്‍റെ സിറ്റിം​ഗ് സീറ്റായിരുന്നു ഇത്. കഴിഞ്ഞ തവണ ബിജെപിക്കെതിരേ രണ്ട് വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *