മുതലപ്പൊഴിയിൽ വീണ്ടും അപകടം : 16 പേർ അടങ്ങുന്ന വള്ളം മറിഞ്ഞു
തിരുവനന്തപുരം : മുതലപ്പൊഴിയിൽ വീണ്ടും അപകടം . 16 പേർ അടങ്ങുന്ന വള്ളം മറിഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം . രണ്ടുപേരെ രക്ഷപ്പെടുത്തി. മറ്റുള്ളവർക്കായി രക്ഷാപ്രവർത്തനം തുടരുന്നു. കരയിൽ നിന്ന് ഏറെ ദൂരെയല്ല സംഭവം നടന്നത്. അതുകൊണ്ട് തന്നെ എല്ലാവരും നീന്തി കരയ്ക്ക് എത്തുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. എന്നാൽ പരിക്കേറ്റ രണ്ടുപേരെ ചിറയിൻകീഴ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഹാർ, റൂബിൻ എന്നിവരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.അതേസമയം മത്സ്യത്തൊഴിലാളികളുടെ ആവശ്യം കണക്കിലെടുത്ത് സ്ഥലത്ത് ഡ്രസ്ജിങ് പണി അദാനി ഗ്രൂപ്പ് ആരംഭിച്ചിരിക്കുകയാണ്. മണൽ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സർക്കാരുമായി ധാരണയിലെത്തിയതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പ് പ്രവർത്തനം ആരംഭിച്ചത്. അതിനിടെയാണ് അപകടം ഉണ്ടായത്.