റെയിൽവേ സ്‌റ്റേഷൻ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ ബോംബ് ഭീഷണിയുമായി എത്തിയ നാല് പേർ അറസ്റ്റിൽ

Spread the love

റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി അഹമ്മദാബാദ് റെയിൽവേ സ്‌റ്റേഷൻ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ ബോംബ് ഭീഷണിയുമായി എത്തിയ നാല് പേർ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശി ഉൾപ്പെടെ നാല് പേരെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തുവെന്ന് പോലീസ് അറിയിച്ചു. കത്തിലൂടെയാണ് പോലീസിന് ഭീഷണി സന്ദേശം ലഭിച്ചത്. അഹമ്മദാബാദ് റെയിൽവേ സ്റ്റേഷനും (കത്തിൽ കാലുപൂർ റെയിൽവേ സ്റ്റേഷൻ എന്ന് പരാമർശിക്കപ്പെടുന്നു), ഗീതാ മന്ദിർ ബസ് സ്റ്റേഷനും (അഹമ്മദാബാദിലെ ഏറ്റവും വലിയ ബസ് സ്റ്റേഷൻ) ബോംബ് വെച്ച് തകർക്കുമെന്ന് കത്തിൽ പരാമർശിക്കുന്നുണ്ട്.അഹമ്മദാബാദ് പോലീസ് കമ്മീഷണറുടെ ഓഫീസിലേക്കാണ് ഭീഷണിക്കത്ത് അയച്ചതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. കത്തിൽ ചില നമ്പറുകളും സൂചിപ്പിച്ചിരുന്നു. അഹമ്മദാബാദ് റെയിൽവേ സ്റ്റേഷനും ഗീതാ മന്ദിർ ബസ് സ്റ്റേഷനും കൂടാതെ മറ്റ് രണ്ട് സ്ഥലങ്ങളും ഭീഷണി കത്തിൽ പരാമർശിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *