വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു
കോഴിക്കോട്: വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു. ഈങ്ങാപ്പുഴ പുറ്റേന്‍കുന്ന് അനിത(52)യെ ആണ് കിണറ്റില്‍ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കോഴിക്കോട് ഈങ്ങാപ്പുഴയിലാണ് സംഭവം. സംഭവം അറിഞ്ഞ് മുക്കത്തുനിന്നും എത്തിയ അഗ്നിശമനസേനയാണ് മൃതദേഹം പുറത്തെടുത്തത്.മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.