മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു
മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. ഷാജനെതിരെ പി വിശ്രീനിജന്‍ എം എല്‍ എ യുടെ പരാതിയില്‍ എടുത്ത കേസ് എസ് സി- എസ് എസ് ടി അതിക്രമ നിരോധനത്തിന്റെ പരിധിയില്‍ വരില്ലന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.അടുത്ത് തവണ കേസ് പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. മൂന്നാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിശോധിക്കും. എറണാകുളം എളമക്കര പൊലീസാണ് പി വി ശ്രീനിജന്‍ എം എല്‍ എയുടെ പരാതിയില്‍ ഷാജനെതിരെ കേസെടുത്തിരിക്കുന്നത്.ഈ കേസില്‍ ഹൈക്കോടതി ജാമ്യപേക്ഷ നിരസിച്ചതോടെയാണ് ഷാജന്‍ സ്‌കറിയ സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസ് അയക്കും. ഷാജന്‍ സ്‌കറിയ നടത്തിയ വിവാദ പരാമര്‍ത്തിന്റെ തര്‍ജ്ജിമ താന്‍ വായിച്ചെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ഷാജന്‍ സ്‌കറിയ നടത്തിയ പരാമര്‍ശങ്ങള്‍ എസ് സി / എസ് ടി നിയമ പ്രകാരം കേസ് എടുക്കാനുള്ള പരാമര്‍ശം അല്ലെന്നും കോടതി വ്യക്തമാക്കി. ഷാജന്‍ സ്‌കറിയക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ ലൂത്രയാണ് ഹാജരായത്.