പ്രായപൂർത്തിയാകാത്ത കാഴ്ച പരിമിതിയുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വ്യാജ മാധ്യമ പ്രവർത്തകൻ അറസ്റ്റിൽ
കൊച്ചി : പ്രായപൂർത്തിയാകാത്ത കാഴ്ച പരിമിതിയുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വ്യാജ മാധ്യമ പ്രവർത്തകൻ അറസ്റ്റിൽ . കോട്ടയം സ്വദേശിയും നിരവധി കേസിലെ പ്രതിയുമായ ജീമോനെയാണ് എറണാകുളം മുനമ്പം പോലീസ് പിടികൂടിയത്. കാഴ്ച നഷ്ട പെൺകുട്ടിയുടെ പാട്ടുകൾ വൈറലാക്കാം എന്ന് പറഞ്ഞ് ധരിപ്പിച്ച് ഹോട്ടലിൽ എത്തിച്ചതിനു ശേഷമാണ് പ്രതിയായ ജീമോൻ പെൺകുട്ടിയെ പീഡനത്തിന് . ചെറായിയിലെ ഹോട്ടൽ മുറിയിൽ വച്ചാണ് സംഭവം നടന്നത്.കോട്ടയം കൂട്ടിക്കൽ യേന്തയാർ കരയിൽ സ്വദേശിയാണ് കേസിൽ അറസ്റ്റിലായ കല്ലുപുരയ്ക്കൽ ജീമോൻ. ഇയാൾക്ക് 42 വയസാണ് പ്രായം. പെൺകുട്ടി പാടുന്ന പാട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാക്കി നൽകാമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. ഇക്കാര്യം പറഞ്ഞാണ് ഇയാൾ പെൺകുട്ടിയുടെ വിശ്വാസ്യത നേടിയത്. പാടുന്ന വീഡിയോ ചിത്രീകരിക്കാനെന്ന് പറഞ്ഞാണ് പെൺകുട്ടിയെ ഇയാൾ ചെറായിയിലെത്തിച്ചത്. പെൺകുട്ടിക്കൊപ്പം അതിജീവിതയുടെ അമ്മയും സഹോദരനുമുണ്ടായിരുന്നു. ഇവർ അടുത്തില്ലാതിരുന്ന സമയത്ത് ഹോട്ടൽ മുറിയിൽ വച്ച് പെൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ചെന്നാണ് കേസ്. മുനമ്പം എസ്എച്ച്ഒ യു.ബി വിപിൻകുമാർ , എസ്.ഐ ടിഎസ് സനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.