നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ : മരണത്തിൽ ദുരൂഹത
തിരുവനന്തപുരം: നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശി സോനയാണ് ഭർത്താവിന്റെ വീടിനുള്ളിൽ തൂങ്ങി മരിച്ചത്. ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. പതിനഞ്ച് ദിവസം മുമ്പായിരുന്നു സോനയുടെ വിവാഹം. അസ്വാഭാവിക മരണത്തിന് കാട്ടാകട പൊലീസ് കേസ് എടുത്തു.അതേസമയം നവവധുവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് അച്ഛൻ. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പൊലീസിൽ പരാതി നൽകി. പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശി സോനയാണ് ഭർത്താവ് വിപിൻറെ വീടിനുള്ളിൽ തൂങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെണ് സോനയെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. അതേസമയം മകളുടെ മരണത്തിൽ സംശയം ഉണ്ടെന്ന് അച്ഛൻ ആരോപിച്ചു. ആശുപത്രിയിൽ ചെന്നപ്പോൾ മരുമകൻ വിപിൻ പറഞ്ഞത് സോന രാത്രി ഒൻപത് മണിയായതോടെ കിടന്നുറങ്ങിയെന്നാണ്. എന്നാൽ ഒൻപത് മണി സമയത്ത് മകൾ ഉറങ്ങിയിട്ടില്ല. പത്ത് മണിയോടെ അടുപ്പിച്ച് മകളെ വിളിച്ചിരുന്നു.ഇന്നലെ വയറ് വേദന ഉള്ളതായി പെൺകുട്ടി പറഞ്ഞിരുന്നു. എന്ന് പറയുന്നു ഇതിന്റെ കൂടുതൽ വിശദാംശം ഇല്ല. രണ്ടു വർഷത്തെ പ്രണയത്തിന് ശേഷം ആർഭാഗം ആയി നടത്തിയ വിവാഹം.എന്നാൽ നവവധു മരിച്ച സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് എത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയുള്ളു.