കെ.പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് താന്‍ മാറി നില്‍ക്കാമെന്ന് കെ സുധാകരന്‍
കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് താന്‍ മാറി നില്‍ക്കാമെന്ന് കെ സുധാകരന്‍. ഇക്കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഈ കേസില്‍ നിരപരാധിയാണ്. അന്വേഷണത്തെ നേരിടാന്‍ ഒരു ഭയവുമില്ല. കോടതിയില്‍ നിന്നും തനിക്ക് നീതി ലഭിക്കുമെന്നും, ജുഡീഷ്യറിയില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസമാണ് എന്നും കെ സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിക്ക് ഹാനികരമായൊതൊന്നും ചെയ്യില്ലന്നും കെ സുധാകരന്‍ പറഞ്ഞു.സുധാകരന്‍ കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറി നില്‍ക്കണമെന്നാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെയും മുന്‍ കെ പി സി സി അധ്യക്ഷന്‍മാരുടെും അഭിപ്രായം.അതേ സമയം കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറിനില്‍ക്കേണ്ട യാതൊരുസാഹചര്യമിപ്പോഴില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞതാകാമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.സുധാകരനെ അറസ്റ്റു ചെയതതില്‍ പ്രതിഷേധിച്ച് ഇന്ന് കോണ്‍ഗ്രസ് കരിദിനമാചരിക്കുകയാണ്.