ഗർഭിണിയായ യുവതിയെ ആക്രമിച്ച കേസിൽ പ്രതിയെ തമ്പാനൂർ പോലീസ് പിടികൂടി
തിരുവനന്തപുരം : ഗർഭിണിയായ യുവതിയെ ആക്രമിച്ച കേസിൽ പ്രതിയെ തമ്പാനൂർ പോലീസ് പിടികൂടി. പുതിയതുറ സ്വദേശി ടൈറ്റസ് (31) ആണ് പോലീസ് പിടികൂടിയത്. ഇന്നലെ രാവിലെ 11 മണിയോടെ പുതിയതുറ ഭാഗത്തു നിന്നുമാണ് തമ്പാനൂർ പൊലീസ് പ്രതിയെ കണ്ടെത്തുന്നത്. റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള നടപ്പാതയിൽ വച്ചായിരുന്നു ജൂൺ 12 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഗർഭിണിയായ യുവതിയെ പ്രതി കടന്നുപിടിച്ചു ആക്രമിക്കാൻ ശ്രമിച്ചത്.അതേസമയം തമ്പാനൂർ എസ്എച്ച്ഒ പ്രകാശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സ്ഥലത്തെ സിസിടിവി കാമറകളിൽ നിന്നും ദൃശ്യങ്ങൾ ശേഖരിച്ചു പ്രതിയെ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് സ്ത്രീകൾക്കെതിരായ അതിക്രമ കേസുകളിലെ സ്ഥിരം പ്രതിയാണ് ടൈറ്റസ് എന്ന് തിരിച്ചറിഞ്ഞതെന്നും . അക്രമി തമിഴ്നാട് സ്വദേശിയാണ് എന്നായിരുന്നു പൊലീസിന്റെ സംശയമായിരുന്നു. പ്രതി മാനസിക വൈകല്യമുള്ള ആളാണെന്നും സ്ത്രീകൾക്കെതിരെയുള്ള ആക്രമണ കേസുകളിൽ സ്ഥിരം പ്രതിയാണെന്നും സംഭവത്തിൽ പ്രതിയെ പിടികൂടുന്നത് വൈകിയതോടെ കമ്മീഷണറുടെ നേതൃത്വത്തിൽ യോഗം നടന്നിരുന്നുവെന്നും തമ്പാനൂർ എസ്.എച്ച് ഒ പ്രകാശ് മാധ്യമങ്ങളോട് വ്യക്തമാക്കി.