കണ്ണൂരിൽ തെരുവ് നായകളുടെ ആക്രമണം രൂക്ഷമാവുന്നു
കണ്ണൂരിൽ തെരുവ് നായകളുടെ ആക്രമണം രൂക്ഷമാവുന്നു. മൂന്നര വയസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കണ്ണൂർ മട്ടന്നൂരിനടുത്ത് നീർവേലിയിലാണ് സംഭവം ഉണ്ടായത്. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന മൂന്നര വയസുകാരി ആയിഷയാണ് അക്രമത്തിൽ നിന്ന് രക്ഷപ്പെട്ടത്. പുഴാതിയിലും വിദ്യാർത്ഥിയെ തെരുവ് നായകൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. യുകെജി വിദ്യാർത്ഥി എ പി ഇല്യാസിന് നേരെയാണ് ഇന്നലെ തെരുവ് നായകൾ പാഞ്ഞടുത്തത്. ബന്ധുവിന്റെ വീട്ടിലേക്ക് ഓടിക്കയറിയതിനാൽ കുട്ടി രക്ഷപ്പെട്ടു.