തിരുവനന്തപുരം ചാല മാർക്കറ്റിലെ ആര്യശാലയിൽ തീപിടുത്തം
തിരുവനന്തപുരം ചാല മാർക്കറ്റിൽ തീപിടുത്തം. കെമിക്കലുകൾ സൂക്ഷിക്കുന്ന കടയിലാണ് തീ പിടിച്ചത്. ആര്യശാല റോഡിൽ പ്രവർത്തിക്കുന്ന കടകൾക്കാണ് തീ പിടിച്ചത്. ഗോഡൗണിലേക്ക് ഉൾപ്പടെ തീ പടർന്നു.മൂന്നു ഫയർഫോഴ്സ് യൂണിറ്റുകൾ തീ അണയ്ക്കാൻ ശ്രമിക്കുന്നു.6 യൂണിറ്റ് ഫയർ ഫോഴ്സ് എത്തി. തീ നിയന്ത്രണ വിധേയമായില്ല. നാല് കടകളുള്ള കെട്ടിടത്തിലെ മുകളിലുള്ള നിലകളിലാണ് തീപടർന്നത്.