കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർഥിനി ശ്രദ്ധ സതീഷിന്റെ മരണമായി ബന്ധപ്പെട്ട് : വൻപ്രതിഷേധം
കോട്ടയം: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർഥിനി ശ്രദ്ധ സതീഷിന്റെ മരണമായി ബന്ധപ്പെട്ടാണ് കോളേജിനു മുന്നിൽ പ്രതിഷേധം .രണ്ടാംവർഷ ഫുഡ് ടെക്നോളജി ബിരുദ വിദ്യാർത്ഥിനിയാണ് ശ്രദ്ധ സതീഷ് (20)തൃപ്പൂണിത്തൂറ തിരുവാങ്കുളം സ്വദേശിനിയാണ്.വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് കോളേജ് ഹോസ്റ്റലിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന സഹപാഠികൾ ഭക്ഷണം കഴിക്കാനും വെള്ളമെടുക്കാനും പോയ സമയത്തായിരുന്നു സംഭവം. സഹപാഠികൾ തിരികെ എത്തിയപ്പോൾ മുറി ഉള്ളിൽനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വിദ്യാർത്ഥികൾ ചേർന്ന് വാതിൽ തകർത്ത് ഉള്ളിൽ കടന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.