നെടുമങ്ങാട് മാർക്കറ്റിൽ തമിഴ്നാട്ടിൽ നിന്ന് വിൽപ്പനയ്ക്ക് കൊണ്ടുവന്ന രണ്ട് ടൺ പഴകിയ മത്സ്യം പിടികൂടി
തിരുവനന്തപുരം : നെടുമങ്ങാട് മാർക്കറ്റിൽ തമിഴ്നാട്ടിൽ നിന്ന് വിൽപ്പനയ്ക്ക് കൊണ്ടുവന്ന രണ്ട് ടൺ പഴകിയ മത്സ്യം പിടികൂടി. വാഹങ്ങൾ അടക്കം ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തുണ്ട്. നെടുമങ്ങാടും പരിസരപ്രദേശങ്ങളിലും പഴകിയ മത്സ്യം വിൽക്കുന്നതായി നാട്ടുകാർക്ക് ഇടയിൽ പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നെടുമങ്ങാട് ഭക്ഷ്യ സ്ക്വാഡും ഭക്ഷ്യസുരക്ഷാ അതോറിറ്റിയും സംയുക്തമായി ഇന്നലെ രാത്രി പരിശോധന നടത്തിയത്.തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്ന മത്സ്യമാണ് പരിശോധനയിൽ കണ്ടെത്തി പിടിച്ചെടുത്തത്. 15 വാഹങ്ങളിൽ കൊണ്ടുവന്ന മത്സ്യം ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈൽ ലാബിലാണ് പരിശോധന നടത്തിയത്.