കോഴിക്കോട് നഗരത്തിലെ ചെറൂട്ടി റോഡിൽ ഇരുനില കെട്ടിടം തകർന്നുവീണു
കോഴിക്കോട്: ശക്തമായ മഴയിൽ കോഴിക്കോട് നഗരത്തിലെ ചെറൂട്ടി റോഡിൽ ഇരുനില കെട്ടിടം തകർന്നുവീണു. വ്യാഴാഴ്ച പുലർച്ചെ നാലോടൊണ് കെട്ടിടം തകർന്നത്.വർഷങ്ങളായി അടഞ്ഞുകിടക്കുന്നതിനാൽ കെട്ടിടത്തിനകത്ത് ആരും ഉണ്ടായിരുന്നില്ല. നിരവധി വാഹനങ്ങൾ കടന്നുപോകുകയും ജനത്തിരക്കുമുള്ള ഭാഗമാണെങ്കിലും അപകടം നടന്നത് പുലർച്ചെ ആയതിനാൽ വൻ ദുരന്തം ആണ് ഒഴിവായത്.മുകൾഭാഗത്തെ വലിയ കോൺക്രീറ്റ് ഭീമുകൾ ഉൾപ്പെടെ കെട്ടിടാവശിഷ്ടങ്ങൾ റോഡിന് സമീപത്തേക്ക് വീണു. കെട്ടിടം അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് 40 വർഷത്തോളമായെന്ന് നാട്ടുകാർ പറഞ്ഞു.