പിണറായി സർക്കാറിന്റെ അഴിമതി ഭരണത്തിനെതിരെ യുഡിഎഫ് സെക്രട്ടറിയേറ്റ് വളയൽ സമരം ആരംഭിച്ചു
തിരുവനന്തപുരം : പിണറായി സർക്കാറിന്റെ അഴിമതി ഭരണത്തിനെതിരെ യുഡിഎഫ് സെക്രട്ടറിയേറ്റ് വളയൽ സമരം ആരംഭിച്ചു . തലസ്ഥാനത്ത് വൻ പോലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്. സർക്കാരിന്റെ ദുർഭരണത്തിനും ജനദ്രോഹത്തിനും , അഴിമതിയ്ക്കും , നികുതി കൊള്ളയ്ക്കും വൈദ്യുതി ചാർജ്ജ് കുത്തനെ കൂട്ടിനെതിരെയുമാണ് യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയൽ പ്രതിഷേധം. നിലവിൽ 7 മണിയോടെ സെക്രട്ടറിയേറ്റിലെ സൗത്ത് ഗേറ്റും , നോർത്ത് ഗേറ്റും ഉപരോധിച്ചിട്ടുണ്ട് . 10 മണിയോടെ യു.ഡി.എഫിന്റെ സെക്രട്ടറിയേറ്റ് വളയൽ സമരം സംസ്ഥാനം ഇതുവരെ കാണാത്ത ചരിത്ര സമര മുഖമായിമാറുമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.