കാട്ടാക്കടയിൽ സ്റ്റുഡിയോ ഉദ്ഘാടകനായത് വഴിയോര കച്ചവടക്കാരനായ കപ്പലണ്ടി വറുത്തു വിൽപ്പന നടത്തുന്ന വയോധികൻ.

Spread the love

എംആർ ബൈജു, വിവേക് ഗോപൻ, പഞ്ചായത്ത് പ്രസിഡൻ്റ്,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ഉൾപ്പെടെ മുഖ്യഥികൾ ആയ ചടങ്ങിൽ സർപ്രൈസ് ഉദ്ഘാടകനായി ആണ് ഇതേ സ്ഥാപനത്തിന് മുന്നിൽ വഴിയോര കച്ചവടക്കാരൻ ഉദ്ഘാടകനായത്.

കാട്ടാക്കട:

കാട്ടാക്കട വ്യത്യസ്തമായ ഒരു ഉദ്ഘാടന ചടങ്ങിന് നാടിന് മാതൃകയാവുകയാണ്.
കഴിഞ്ഞ 20 വർഷമായ് കാട്ടാക്കട ബസ്റ്റാന്റിന് സമീപത്ത് പ്രവർത്തിച്ച് വന്ന സ്ഥാപനമാണ് ദൃശ്യ സ്റ്റുഡിയോ. ഈ സ്ഥാപനത്തിലേക്ക് കടന്നുപോകുന്നത് പതിറ്റാണ്ടുകളായി ഇതേ വഴിയിൽ കാൽ സ്വാധീനം നഷ്ടപ്പെട്ട വയോധികനായ കപ്പലണ്ടി കച്ചവടം നടത്തുന്ന മുഹമ്മദ് ഹനീഫയുടെ മുന്നിലൂടെയാണ്. കച്ചവടം കഴിഞ്ഞ് കപ്പലണ്ടി വറുക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങളും സ്റ്റവും കപ്പലണ്ടിയും മണലും എല്ലാം സൂക്ഷിക്കുന്നത് ദൃശ്യ സ്റ്റുഡിയോയുടെ മുന്നിലാണ്. ബിനു സ്ഥാപനം തുടങ്ങിയ നാൾ മുതൽ ഈ കാഴ്ച പതിവാണ്. മഴയായാലും വെയിലായാലും മുഹമ്മദ് ഹനീഫ കപ്പലണ്ടി തട്ടുമായി ഈ വഴിയോരത്ത് ഉണ്ടാകും കാട്ടാക്കടയിലുള്ളവരുടെയും ഇതുവഴി സഞ്ചരിക്കുന്നവരുടെയും സ്ഥിരം കാഴ്ചയാണ് ഇത്. കപ്പലണ്ടി വാങ്ങിച്ചു പോകുന്നതും അവഗണിച്ചു പോകുന്നതും ഒക്കെ പതിവാണെങ്കിലും അപ്രതീക്ഷിതമായ ഈ ഉദ്ഘാടന ചടങ്ങ് മുഹമ്മദ് ഹനീഫ യിലേക്ക് എത്തിയത് രണ്ടാമതൊന്ന് ചിന്തിക്കാതെ തന്നെയാണ്. വഴിയോരത്താണെങ്കിലും ലാഭങ്ങളുടെ കണക്കുകൾ നിർത്താതെ അതിൽ വിഷമിക്കാതെ ശാരീരിക പ്രശ്നങ്ങളോ വാർദ്ധക്യസഹജമായ പ്രശ്നങ്ങളോ ഒന്നും വകവയ്ക്കാതെ ഈ പ്രായത്തിലും ആരോടും കൈ നീട്ടാതെ അദ്ധ്വാനിച്ച് ജീവിക്കുവാനുള്ള ആ മനസ്സിന്റെ ഇച്ഛാശക്തി തന്റെ സ്ഥാപനം കുറച്ചുകൂടി മുന്നിലേക്ക് നവീകരിച്ച് തുറക്കുമ്പോൾ തന്റെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ഒക്കെ സാന്നിധ്യത്തിൽ അതിന്റെ ഉദ്ഘാടകൻ ആകേണ്ടത് മുഹമ്മദ് ഖലീഫ ആയിരിക്കണമെന്ന് തന്നെ ബിനു ഉറപ്പിച്ചു അതാണ് ഇന്ന് പുറം ലോകം കാണുന്നത്.
ഉദ്ഘാടന ചടങ്ങിൽ കാട്ടാക്കടയുടെ നിയുക്ത എംഎൽഎ എംആർ ബൈജു സിനിമാ സീരിയൽ താരങ്ങളായ വിവേക് ഗോപൻ , വിനീത ഡി അമൽ, രാഗീഷ് രാജ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജെ സുനിത, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ട് നവോദയ കൃഷ്ണൻകുട്ടി, സെക്രട്ടറി സന്തോഷ് കുമാർ, ട്രഷറർ ഭാമ അനിൽകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുധീഷ്, അംഗം കിരൺ തനിമ, വിനോദ്ചിത്ത്, ഡോ.നന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *