യുവജനവഞ്ചനയുടെ ഏഴാണ്ട് പിണറായി സർക്കാരിന്റെ ഭരണപരാജയത്തിന്റെ ഏഴാം വാർഷികത്തിൽ തലസ്ഥാനം നഗരിയിൽ നൈറ്റ് മാർച്ചുമായി- യുവമോർച്ച
തിരുവനന്തപുരം : പിണറായി സർക്കാരിന്റെ വാർഷികാഘോഷങ്ങൾ യുവജന വഞ്ചനയുടെ സ്മരണയാണ് ഉണർത്തുന്നത്. പാർട്ടി പ്രവർത്തകരുടെ കുടുംബാംഗങ്ങൾക്ക് മാത്രം തൊഴിൽ നൽകുകയാണ്. ഇങ്ങനെ സാധാരണക്കാരായ കേരളത്തിലെ യുവാക്കളെ കബളിപ്പിക്കാൻ എങ്ങനെ കഴിയുന്നു പിണറായി വിജയനെന്നറിയില്ല.എന്ത് പുതിയ പദ്ധതി കൊണ്ടുവന്നാലും അഴിമതി മാത്രം. കേരളത്തിലെ ക്ലിഫ് ഹൗസ് കള്ളന്മാരുടെ സങ്കേതമായി മാറിക്കഴിഞ്ഞു.സമസ്ത മേഖലയിലും സംസ്ഥാനത്തെ പിന്നോട്ടടിച്ച ഭരണമാണ് പിണറായിയുടേത് എന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണൻ പറഞ്ഞു. സംസ്ഥാനത്ത് എന്ത് അഴിമതി നടന്നാലും അത് എത്തി നിൽക്കുക മുഖ്യമന്ത്രിയുടെ വസതിയിലാണ്. ഇങ്ങനെ കേരളത്തെ കൊള്ളയടിച്ച് മത ഭീകര വാദികൾ തഴച്ച് വളരുമ്പോൾ അതിന് തടയിടുക കാലഘട്ടത്തിന്റെ ആവശ്യമാണ്.ആ ഉത്തരവാദിത്വമാണ് യുവമോർച്ച നിറവേറ്റുന്നതെന്നും പ്രഫുൽ കൃഷ്ണൻ പറഞ്ഞു.ആർ. സജിത്ത് അധ്യക്ഷത വഹിച്ചു , സംസ്ഥാന – ജില്ല നേതാക്കളായ ബി എല്‍ അജേഷ്, നന്ദകുമാർ, പൂവച്ചൽ അജി, കുളങ്ങരക്കോണം കിരൺ, എം.ഷിജു , അനന്തു വിജയ്, കൈപ്പള്ളി വിഷ്ണു , രാമേശ്വരം ഹരി, ശ്രീലാൽ, കവിത സുഭാഷ്, നെടുമങ്ങാട് വിഞ്ചിത്, സഞ്ജു, മാണിനാട് സജി, പ്രതീഷ്, വിഷ്ണു, അനീഷ് ഗാന്ധി പാർക്ക് മുതൽ രക്തസാക്ഷി മണ്ഡപം വരെ നടന്ന നൈറ്റ് മാർച്ചനെ നേതൃത്വം നൽകി .