എസ്.എൽ. ശ്യാമിനെ അനുസ്മരിച്ചു
തിരുവനന്തപുരം : തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ എസ്. എൽ. ശ്യാം അനുസ്മരണ യോഗം സംഘടിപ്പിച്ചു.പ്രസ് ക്ലബിൻ്റെ മുൻ സെക്രട്ടറി കൂടിയായ എസ്.എൽ.ശ്യാമിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കാൻ സഹപ്രവർത്തകരും സുഹൃത്തുക്കളും ടി എൻ ജി ഹാളിൽ ഒത്തുകൂടി.അനുസ്മരണ യോഗം മുൻ സ്പീക്കർ എം. വിജയകുമാർ ഉദ്ഘാടനം ചെയ്തു.പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.അഡിഷണൽ അഡ്വക്കേറ്റ് ജനറൽ കെ.പി. ജയചന്ദ്രൻ , ബിജെപി സംസ്ഥാന സെക്രട്ടറി ജെ. ആർ. പത്മകുമാർ, പ്രസ് ക്ലബ് മുൻ പ്രസിഡൻ്റ് പി.പി. ജയിംസ്, അഡ്വ.വഴുതക്കാട് നരേന്ദ്രൻ, പ്രസ് ക്ലബ് സെക്രട്ടറി കെ.എൻ. സാനു, അജി ബുധന്നൂർ, ലേഖാ നരേന്ദ്രൻ എന്നിവർ സംസാരിച്ചു.