വിവാഹവാഗ്ദാനം നൽകി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: വിവാഹവാഗ്ദാനം നൽകി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. മുട്ടത്തറ സ്വദേശി പ്രതീഷിനെ(42)യാണ് അറസ്റ്റ് ചെയ്തത്. മൈസൂരുവിൽ ഒളിവിൽ കഴിഞ്ഞ സ്ഥലത്തുനിന്നാണ് ഫോർട്ട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.വിധവയും രണ്ടു മക്കളുടെ അമ്മയുമായ പട്ടികജാതിക്കാരിയെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് പരാതി. ഗർഭം അലസിപ്പിക്കുകയും വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയെന്നും ഫോർട്ട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.