നവജാത ശിശുവിൻറെ കൈയുടെ ചലനശേഷി നഷ്ടപ്പെട്ട സംഭവം ; യൂത്ത് കോൺഗ്രസ്ൻറെ ആശുപത്രി മാർച്ച് നടത്തി

Spread the love

നെയ്യാറ്റിൻകര ; നെയ്യാറ്റിൻകര ജില്ലാ ജനറൽ ഹോസ്പിറ്റലിൽ ഡോക്റ്ററുടെ അനാസ്ഥ മൂലം നവജാത ശിശുവിന്റെ കൈയുടെ ചലന ശേഷി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ഹോസ്പിറ്റലിലേക്ക് യൂത്ത് കോൺഗ്രസ് നടത്തി. എന്നാൽ ഹോസ്പിറ്റൽ ഒ.പി ഗേറ്റിൽ എത്തിയ മാർച്ച് നെയ്യാറ്റിൻകര സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു. ഇതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ നേരിയ തോതിൽ ഉന്തും തള്ളും ഉണ്ടായി.തുടർന്ന് ചെങ്കൽ റെജി അദ്ധ്യക്ഷത വഹിച്ച മാർച്ച് ഉദ്ഘാടനം ചെയ്ത് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മലയിൻകീഴ് ഷാജി സംസാരിച്ചു .

ജില്ലാ സെക്രട്ടറിമാരായ പ്രമോദ് ,ഋഷി എസ്.കൃഷ്ണ അനൂപ് പാലിയോട് ,മണ്ഡലം പ്രസിഡന്റ് മാരായ അനു എസ്‌കെ ,ജെറീഷ്, ജയശങ്കർ, ലിജു ,ഷാജി ,ബ്ലോക്ക് ഭാരവാഹികളായ രതീഷ് ,ബാബു ജോഷി മണ്ഡലം ഭാരവാഹിയായ റോയി കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ SK, ദളിത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി കവിളാംകുളം സന്തോഷ് എന്നിവർ പങ്കെടുത്തു . കുഞ്ഞിന്റെ മുഴുവൻ ചികിൽസാ ചെലവും സർക്കാർ വഹിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു ഡോക്റ്റർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *