രാജ്യത്ത് ജിഎസ്ടി വരുമാനം കുതിച്ചുയർന്നു

Spread the love

രാജ്യത്ത് ജിഎസ്ടി വരുമാനം കുതിച്ചുയർന്നു. ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിൽ മാസത്തിലെ ജിഎസ്ടി വരുമാനം 1.87 ലക്ഷം കോടി രൂപയായാണ് വർദ്ധിച്ചത്. ഇതാദ്യമായാണ് ഉയർന്ന ജിഎസ്ടി വരുമാനം ഒറ്റ മാസം കൊണ്ട് നേടാൻ സാധിച്ചത്. 2022 ഏപ്രിൽ മാസവുമായി താരതമ്യം ചെയ്യുമ്പോൾ, ഇത്തവണ 12 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം ഏപ്രിൽ 20-ന് മാത്രം 68,228 കോടി രൂപയാണ് ഖജനാവിലേക്ക് എത്തിയത്.വിവിധ സംസ്ഥാനങ്ങളും ഇത്തവണ ജിഎസ്ടി സമാഹരണത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കേരളത്തിലെ ഏപ്രിൽ മാസത്തെ ജിഎസ്ടി വരുമാനം 3,010 കോടി രൂപയാണ്. മുൻ വർഷം ഏപ്രിലിൽ 2,689 കോടി രൂപയാണ് സമാഹരിക്കാൻ സാധിച്ചിരുന്നത്. കേരളത്തിന്റെ ജിഎസ്ടി വരുമാനത്തിലും മുൻ വർഷത്തെ അപേക്ഷിച്ച് 12 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അതേസമയം, കുറഞ്ഞ നികുതി നിരക്കിലും, ഉയർന്ന നികുതി വരുമാനവും ഏപ്രിൽ മാസത്തിൽ നേടാൻ സാധിച്ചതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *