പൈനാപ്പിളില്‍ വിറ്റാമിന്‍ എ, ബീറ്റ കരോട്ടിന്‍ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്
പൈനാപ്പിളില്‍ വിറ്റാമിന്‍ എ, ബീറ്റ കരോട്ടിന്‍ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇതിലുള്ള ബ്രോമാലിന്‍ ഗുരുതരമായ അവസ്ഥയെ വരെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് ദഹനത്തിനും മറ്റ് പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.രാവിലെ വെറും വയറ്റില്‍ പൈനാപ്പിള്‍ ജ്യൂസ് കുടിയ്ക്കുന്നത് അമിതവണ്ണത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല, ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും അമിതവണ്ണത്തിനെ കുറക്കുന്നതിനും സഹായിക്കുന്നു.കുടവയറിന് പരിഹാരം കാണാനും ഏറ്റവും മികച്ച ഒന്നാണ് പൈനാപ്പിള്‍. എന്നും ഒരു ഗ്ലാസ്സ് പൈനാപ്പിള്‍ ജ്യൂസില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് കഴിക്കുന്നത് കുടവയറെന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നു. വയറ്റില്‍ ഒളിഞ്ഞിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും പൈനാപ്പിള്‍ ജ്യൂസ് സഹായിക്കുന്നു.ദഹനപ്രവര്‍ത്തനത്തെ ത്വരിത ഗതിയിലാക്കാന്‍ പൈനാപ്പിള്‍ ജ്യൂസ് സഹായിക്കുന്നു. ഇത് വയറ്റില്‍ വളരുന്ന മോശം ബാക്ടീരിയകളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഏത് ദഹന പ്രശ്‌നത്തേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.